സഞ്ചാരവഴിയിലെ ചരിത്ര വിസ്മയങ്ങൾ -SANCHARA VAZHIYILE CHARITRA VISMAYANGAL
4 reviews
പ്രകൃതിയുടെ വിസ്മയങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്രകൾ ഒരിക്കലും അവസാനിക്കുന്നില്ല. മലകളും താഴ്വാരങ്ങളും ജനപദങ്ങളും സാംസ്കാരികത്തനിമ കളും.... കണ്ണുകൾക്ക് ഒപ്പിയെടുക്കാൻ എത്രയെത്ര കാഴ്ചകൾ! മുമ്പേ കടന്നുപോകുന്നവർ പ്രകൃതിയോടു ചേർത്തുവയ്ക്കുന്ന പ്രതിഭാവിലാസങ്ങൾ ചിലതെ ങ്കിലും കാലം വരുംതലമുറകൾക്കായി കാത്തുവയ് ക്കുന്നു. പ്രകൃതിയും പ്രതിഭയും ചേർന്നൊരുക്കിയ അത്തരം ചില ചരിത്രവിസ്മയങ്ങളിലൂടെ സഞ്ചരിച്ച്. എസ്.സരോജം എന്ന എഴുത്തുകാരി കണ്ടറിഞ്ഞ വസ്തുതകളും കേട്ടറിഞ്ഞ കഥകളും കവിതതുളുമ്പുന്ന ഭാഷയിൽ പകർന്നുവച്ചിരിക്കുകയാണ് ഈ കൃതിയിൽ